KeralaLatest

കൊല്ലത്ത് ഭാര്യയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തയാളെ കൊലപ്പെടുത്തി

“Manju”

കൊല്ലം: ഭാര്യയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തയാളെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം കടയ്ക്കലിലാണ് സംഭവം. കാറ്റാടിമൂട് പേരയത്തു കോളനിയില്‍ അയല്‍വാസികള്‍ തമ്മിലുളള സംഘര്‍ഷത്തില്‍ ജോണി എന്നു വിളിക്കുന്ന 41 വയസ്സുള്ള ജോണ്‍സനാണ് കുത്തേറ്റ് മരിച്ചത്.

അയല്‍വാസിയായ ബാബുവാണ് കുത്തിയത്. ജോണ്‍സന്റെ ഭാര്യയോട് ബാബു മോശമായി സംസാരിച്ചതാണ് ഇരുവരും തമ്മിലുളള തര്‍ക്കത്തിനും കൊലപാതകത്തിലേക്കും എത്തിച്ചതെന്നാണ് വിവരം. ഏറെ നാളായുളള ശല്യത്തെക്കുറിച്ച്‌ ജോണ്‍സണ്‍ ബാബുവിനോട് ചോദിച്ചു. മദ്യപിച്ചിരുന്ന ബാബു കയ്യാങ്കളിക്കിടെ ജോണ്‍സനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

കുത്തുകൊണ്ട ജോണ്‍സണ്‍ വീട്ടിലേക്ക് കയറിയെങ്കിലും തളര്‍‌ന്നുവീണു. വിവരം അറിഞ്ഞ് കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൃത്യത്തിനു ശേഷം ഒളിവില്‍ പോയ ബാബുവിനെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ആരോഗ്യപ്രശ്നങ്ങളുളള ബാബുവിനെ പൊലീസുകാര്‍ എടുത്തുകൊണ്ടാണ് തെളിവെടുപ്പിനായി എത്തിച്ച‌ത്.

Related Articles

Back to top button