KeralaKozhikodeLatest

ശാന്തിഗിരി മാതൃമണ്ഡലം കോഴിക്കോട്, കൊയിലാണ്ടി ഏരിയകള്‍ വനിതാ ദിനം ആചരിച്ചു

“Manju”

കോഴിക്കോട് : ലോകവനിതാ ദിനത്തോട് അനുബന്ധിച്ച ശാന്തിഗിരി മാതൃമണ്ഡലം കോഴിക്കോട്, കൊയിലാണ്ടി ഏരിയകള്‍ സംയുക്തമായി വനിതാദിനാചരണം നടത്തി ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ വെച്ച് നടന്ന വനിതാദിനാചരണത്തില്‍ ആശ്രമം ഇൻ ചാർജജ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണം നടത്തി.പയിമ്പ്ര ഹയര്‍സെക്കന്ററി സ്കൂള്‍ സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍ തുഷാര പി “സ്ത്രീ ധർമ്മവതിയായി മൂല്യബോധത്താൽ പ്രാപ്തയാക്കുക” എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ക്ലാസ് എടുത്തു.


ശാന്തിഗിരി മാതൃമണ്ഡലം കോഴിക്കോട്, കൊയിലാണ്ടി ഏരിയകളുടെപ്രതിനിധികളായ സിന്ധു രാജേഷ് ഗുരുവാണി വായിച്ച് തുടങ്ങിയ യോഗത്തിന് ഷീബ പി പി സ്വാഗതം ആശംസിക്കുകയും പ്രിയ ഉമേഷ് കൃതജ്ഞത നേരുകയും ചെയ്തു.

Related Articles

Back to top button