KeralaLatest

പാക് ചാരസംഘടനകളുടെ വലയില്‍ കുടുങ്ങരുതെന്ന് ഡിജിപി

“Manju”

തിരുവനന്തപുരം: പാക് ചാരസംഘടനകളുടെ ഹണിട്രാപ്പില്‍ കുടുങ്ങാതിരിക്കാന്‍ പൊലീസുകാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡിജിപിയുടെ നിര്‍ദേശം.
ഇതുസംബന്ധിച്ച്‌ ഡിജിപി അനില്‍കാന്ത് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സേനകളില്‍ നിന്ന് രഹസ്യം ചോര്‍ത്താന്‍ പാക് സംഘങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. രാജ്യത്തെ വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിര്‍ദേശമെന്നു ‍ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കി. ഹണിട്രാപ്പുമായി പാകിസ്ഥാന്‍ ചാരസംഘടനകള്‍ സജീവമാണെന്നും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. സേനകളില്‍ നിന്ന് രഹസ്യം ചോര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ കേരള പൊലീസിനും രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു.
രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികളെ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ചാരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം നിരവധി ഉദ്യോഗസ്ഥര്‍ ഇത്തരം ഹണി ട്രാപ്പില്‍ കുടുങ്ങിയിട്ടുണ്ട്. സമൂഹ മാധ്യമത്തിലൂടെ സ്ത്രീകളെ ഉപയോഗിച്ചാണ് ഹണിട്രാപ്പിംഗ് നടക്കുന്നത്. പരിചയമില്ലാത്ത സ്ത്രീകളുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിക്കുന്നത് ഉദ്യോഗസ്ഥര്‍ ഒഴിവാക്കണം. ഇത്തരം നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസ് ആസ്ഥാനത്ത് അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Related Articles

Back to top button