InternationalLatest

ശ്രീലങ്കയില്‍ താല്‍കാലിക മന്ത്രിസഭ അധികാരമേറ്റു

“Manju”

കൊളംബോ: ശ്രീലങ്കയില്‍‍ താല്‍കാലിക മന്ത്രിസഭ അധികാരമേറ്റു. നാലുമന്ത്രിമാര്‍ സത്യപ്രതിഞ്ജ ചൊല്ലി ചുമതലയേറ്റു. ആദ്യ പട്ടികയില്‍ രജപക്സെ കുടുംബത്തിലെ അംഗങ്ങളില്ല. മഹിന്ദയുടെ സഹോദരന്‍ ബേസില്‍ രജപക്സെയ്ക്ക് ധനവകുപ്പ് നഷ്ടമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, സര്‍ക്കാരില്‍ ചേരാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രസിഡന്റ് ഗോട്ടോബയ രജപക്സെ ക്ഷണിച്ചിരുന്നു. മൂത്തസഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ്ര രജപക്സെയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയായിരുന്നു പ്രസിഡന്റിന്റെ നടപടി. അതിനിടെ, കൊളംബോയ്ക്കു പുറമെ കൂടുതല്‍ നഗരങ്ങളിലേക്ക് സമരങ്ങള്‍ വ്യാപിച്ചു.

അതേസമയം, ലങ്കയുടെ പുതിയ സാമ്പത്തിക നയങ്ങളാണ് തകര്‍ച്ചയിലെത്തിച്ചതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ​ഗോതബയ രജപക്സെ വാറ്റ് നികുതിയില്‍ വന്‍ കുറവ് വരുത്തി. ജനകീയ തീരുമാനം എന്ന നിലയ്ക്കായിരുന്നു പ്രഖ്യാപനം. നികുതി കുറയുന്നതോടെ ചെലവഴിക്കല്‍ ശേഷി കൂടുമെന്നും വ്യാപാരം വര്‍ധിക്കുമെന്നും രജപക്സെ കരുതി. ഇത് ലങ്കയുടെ സാമ്പത്തികാവസ്ഥയ്ക്ക് ഉത്തേജനം നല്‍കുമെന്നുമായിരുന്നു വിലയിരുത്തല്‍.

 

 

Related Articles

Back to top button