IndiaLatest

എയര്‍ ഇന്ത്യ ചെയര്‍മാനെ നിയമിച്ചു

“Manju”

ഡല്‍ഹി: ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനെ എയര്‍ ഇന്ത്യ ചെയര്‍മാനായി ഔദ്യോഗികമായി നിയമിച്ചു. ചന്ദ്രശേഖരനെ ചെയര്‍മാനായി നിയമിക്കുന്നതിന് എയര്‍ ഇന്ത്യ ബോര്‍ഡ് തിങ്കളാഴ്ച അനുമതി നല്‍കി.ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ മുന്‍ സിഎംഡി ആലീസ് ഗീവര്‍ഗീസ് വൈദ്യനും സ്വതന്ത്ര ഡയറക്ടറായി ബോര്‍ഡില്‍ ഇടംനേടും.

ടാറ്റ സണ്‍സിന്റെ ചെയര്‍മാനായുള്ള എന്‍ ചന്ദ്രശേഖരന്റെ കാലാവധി 5 വര്‍ഷത്തേക്ക് നീട്ടിയതിന് പിന്നാലെയാണ് അദ്ദേഹത്തെ എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി നിയമിക്കുന്നത്.
ആഭ്യന്തര, അന്തര്‍ദേശീയ ശൃംഖല വിപുലീകരിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ ഫ്ലീറ്റ് നവീകരിക്കുന്നതില്‍ പുതിയ സിഇഒ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.എയര്‍ ഇന്ത്യയുടെ പുനഃസംഘടിപ്പിച്ച ബോര്‍ഡ്, ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Related Articles

Back to top button