IndiaLatest

എല്‍ടിടിഇ മുന്‍ രഹസ്യാന്വേഷണ വിഭാഗ അംഗംപിടിയില്‍

“Manju”

കൊച്ചി : ആയുധങ്ങളും മയക്കുമരുന്നുമായി ശ്രീലങ്കൻ മത്സ്യബന്ധന ബോട്ട് പിടിയിലായ സംഭവത്തില്‍ എല്‍ടിടിഇ മുന്‍ രഹസ്യാന്വേഷണ വിഭാഗ അംഗമായ പ്രധാന പ്രതി പിടിയില്‍. സത്കുനയെയാണ് തമിഴ്‌നാട്ടില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്
മാര്‍ച്ച് 25 നാണ് പാകിസ്താനില്‍ നിന്ന് 300 കിലോ ഹെറോയിനുമായി പോകുകയായിരുന്ന ശ്രീലങ്കന്‍ ബോട്ടിനെ തീരസംരക്ഷണ സേന പിടികൂടിയത്. ലക്ഷദ്വീപ് മിനിക്കോയ്‌ക്ക് സമീപം നിരീക്ഷണം നടത്തുകയായിരുന്ന നാവികസേനാ കപ്പൽ സുവർണയാണു ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടിൽ നിന്നു 300 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തത്.
ബോട്ടില്‍ നിന്ന് അഞ്ച് എകെ 47 തോക്കും ആയിരം തിരകളും കണ്ടെടുത്തിരുന്നു. ഈ കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രധാന പ്രതി എന്‍ഐഎ പിടിയിലായത്. തമിഴ്‌നാട്ടില്‍ സ്ഥിരമായി താമസിച്ച് എല്‍ടിടിഇയോട് അനുഭാവമുള്ളവരുടെ യോഗം ഇയാള്‍ സംഘടിപ്പിച്ചതായി എന്‍ഐഎ പറയുന്നു.
പാകിസ്താന്‍ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നത് വഴി ലഭിക്കുന്ന പണം എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കാന്‍ ഇയാള്‍ ഉപയോഗിച്ചു. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണ് സത്കുന .ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ളതായിരുന്നു പിടികൂടിയ ലഹരിമരുന്ന്

Related Articles

Back to top button