IndiaLatest

ബുള്ള്യന്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ഉടന്‍

“Manju”

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ നാഷണല്‍ സ്റ്റോക്ക് എക്‌സ് ചേഞ്ചും ഇന്ത്യന്‍ ബുള്ളിയണ്‍ ആന്റ് ജ്യുവലേഴ്സ് അസോസിയേഷന്‍ (ഐ ബി ജെ എ) യും സംയുക്ത മായി ഇന്ത്യയില്‍ ആദ്യമായി ബുള്ള്യന്‍ സ്‌പോട്ട് എക്‌സ് ചേഞ്ച് ഉടന്‍ സ്ഥാപിക്കും.

സ്വര്‍ണ കട്ടികളുടെ വിപണനത്തില്‍ സുതാര്യത കൊണ്ടു വരാന്‍ ഉദ്ദേശിച്ചാണ് ബുള്ളിയണ്‍ സ്‌പോട്ട് എക്‌സ് ചേഞ്ച് സ്ഥാപിക്കുന്നത്. നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും എക്‌സ്‌ചേഞ്ച് പ്ലാറ്റഫോമിലൂടെ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ബുള്ള്യന്‍ ഡീലര്‍മാര്‍, ബാങ്കുകള്‍, ഗോള്‍ഡ് റിഫൈനറികള്‍, ജൂവല്‍റികള്‍, വിദേശത്തുള്ള സ്വര്‍ണ വിതരണക്കാര്‍, വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ തുടങ്ങിയവരുടെ പങ്കാളിത്തവും ബുള്ളിയണ്‍ എക്‌സ്‌ചേഞ്ചില്‍ ഉണ്ടാകും. പ്രധാനമായും ബി ടു ബി (B2B) വിഭാഗത്തിന് വേണ്ടി യാണ് ബുള്ളിയണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നത്.

Related Articles

Back to top button