KeralaLatest

വീട്ടമ്മയുടെ മാല കവര്‍ന്ന നാടോടി സ്ത്രീകള്‍ പിടിയില്‍

“Manju”

കുളത്തൂപ്പൂഴ: വിഷു ഉത്സവ ആഘോഷങ്ങള്‍ക്കിടെ വീട്ടമ്മയുടെ മാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നാടോടി സ്ത്രീകളില്‍ രണ്ടുപേര്‍ പിടിയില്‍. സ്വര്‍ണമാലയുമായി സംഘത്തിലെ പ്രധാനി രക്ഷപ്പെട്ടു. തിരുനെല്‍വേലി കേന്ദ്രീകരിച്ചുള്ള കവര്‍ച്ച സംഘത്തില്‍പ്പെട്ട പാലക്കാട് കൊടിഞ്ഞാന്‍പാറ സ്വദേശി ദീപ(29), തമിഴ്‌നാട് സ്വദേശി പാര്‍വതി(26) എന്നിവരാണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉത്സവത്തിരക്കിനിടെ കുളത്തൂപ്പുഴ അമ്പലക്കടവിന് സമീപമായിരുന്നു സംഭവം.

അരിപ്പ പുത്തന്‍വീട്ടില്‍ ജയയുടെ മൂന്നു പവന്‍ മാല മോഷണ സംഘത്തിലെ സത്രീകള്‍ ചുറ്റും നിന്ന് തിരക്കുണ്ടാക്കി തട്ടിയെടുക്കുകയും ഉടന്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് കൈമാറുകയും ചെയ്തു. മാല പൊട്ടിച്ചത് തിരിച്ചറിഞ്ഞ വീട്ടമ്മ ഒച്ചയിട്ട് ബഹളമുണ്ടാക്കി. ഒപ്പം മാല പൊട്ടിച്ചവരെ തടഞ്ഞുവച്ച് പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഇവരെ പോലീസ് എത്തി പിടികൂടി.

Related Articles

Back to top button