InternationalLatest

പെട്രോള്‍ പമ്പില്‍ സൈന്യത്തെ വിന്യസിച്ച്‌ ശ്രീലങ്ക

“Manju”

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലെ പെട്രോള്‍ പമ്പുകളില്‍ സൈന്യത്തെ വിന്യസിച്ച്‌ സര്‍ക്കാര്‍. രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്ന പെട്രോളും മണ്ണെണ്ണയും മണിക്കൂറുകള്‍ ക്യൂ നിന്നാണ് ജനങ്ങള്‍ വാങ്ങുന്നത്. പാചകവാതകത്തിന്റെ വില കുതിച്ചു കയറിയതോടെ മ‌ണ്ണെണ്ണയാണ് ജനങ്ങള്‍ പാചകത്തിന് ആശ്രയിക്കുന്നത്. പെട്രോള്‍ വാങ്ങാന്‍ ക്യ‌ൂനിന്ന മൂന്നു പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു.

വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരു ചെറുപ്പക്കാരനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെയാണ് പെട്രോള്‍ വിതരണം ഏകോപിപ്പിക്കുന്നതിന് സൈന്യത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സാമ്പത്തിക പ്രശ്നം മൂലം ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹവും വര്‍ദ്ധിച്ചു.

Related Articles

Back to top button