InternationalLatest

തിരുവനന്തപുരം വേറെ ലെവലിലേക്ക്…

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള പ്രതിവാര സര്‍വീസുകള്‍ 348ല്‍ നിന്ന് 540 ആയി ഉയരും.27 മുതല്‍ ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂള്‍ അനുസരിച്ചാണിത്.പ്രതിവാര അന്താരാഷ്ട്ര സര്‍വീസുകള്‍ 95 ല്‍ നിന്ന് 138 ആവും.ഷാര്‍ജയിലേക്കാണ് ഏറ്റവുമധികം സര്‍വീസുകള്‍. 30എണ്ണം. ദോഹ (18), മസ്‌ക​റ്റ്, ദുബായ് (17 വീതം) എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ കൂടും. ബാങ്കോക്ക്, സലാല, ഹാനിമാധൂ (മാലദ്വീപ്) എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കും. പ്രതിവാര ആഭ്യന്തര വിമാന സര്‍വീസുകള്‍ 79ല്‍ നിന്ന് 132 ആയി ഉയരും. ബംഗളൂരുവിലേക്കാണ് (27) കൂടുതല്‍ സര്‍വീസുകള്‍. മുംബയ് (23), ചെന്നൈ, ഡല്‍ഹി (14 വീതം) എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ കൂടും. കൊല്‍ക്കത്ത, പൂനെ, ദുര്‍ഗാപൂര്‍ എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ തുടങ്ങുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button