LatestThiruvananthapuram

സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും

“Manju”

തിരുവനന്തപുരം :സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കുന്നതാണ്. രണ്ടു ദിവസത്തെ പണിമുടക്ക് കണക്കിലെടുത്താണ് നടപടി. ഇന്ന് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം നല്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ സഹകരണ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്.

അതേസമയം ഇന്നു മുതല്‍ നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ശനിയും ഞായറും ബാങ്ക് അവധി ദിവസങ്ങളായതിനാലും . അതിന് ശേഷമെത്തുന്ന തിങ്കളും ചൊവ്വയും ട്രേഡ് യൂണിയന്‍ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നതിനാലുമാണ് നാല് ദിവസം ബാങ്ക് സേവനങ്ങള്‍ ലഭ്യമാവാത്തത്.

Related Articles

Back to top button