KeralaLatest

മാസം 1 ലക്ഷം രൂപ വരെ നേടാം ; ഇതാ എസ് ബി ഐ തരംഗം

“Manju”

രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI).ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ATM ഫ്രാഞ്ചസിവഴി പണം സംബാധിക്കുവാനുള്ള ഓപ്‌ഷനുകളുമായി ഇതാ എസ് ബി ഐ എത്തിയിരിക്കുന്നു .ഇത്തരത്തില്‍ ഫ്രാഞ്ചസി ലഭിക്കുന്നതിനായി 5 ലക്ഷം രൂപയാണ് ഇതിന്നായി നിങ്ങള്‍ മുടക്കേണ്ടത്.
അതുപോലെ തന്നെ ഇത്തരത്തില്‍ ഫ്രാഞ്ചസി എടുക്കുന്നതിനായി നിങ്ങള്‍ക്ക് അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുമായോ അതുപോലെ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴിയോ അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കുന്നതാണ് . ഇന്ത്യയില്‍ കൂടുതല്‍ ATM മുകള്‍ സ്ഥാപിക്കുവാന്‍ ഒരുങ്ങുകയാണ് SBI.
ഇത്തരത്തില്‍ ഫ്രാഞ്ചസി എടുക്കുന്നതിനു 5 ലക്ഷം രൂപയാണ് മുടക്കുമുതല്‍ വരുന്നത്. അതായത് 3 ലക്ഷം രൂപ ഇതിന്റെ പ്രവര്‍ത്തനത്തിനും അതുപോലെ തന്നെ 2 ലക്ഷം രൂപ കരാര്‍ കഴിയുമ്ബോള്‍ തിരിച്ചു ലഭിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ കാലാവധി കഴിയാതെ ഫ്രാഞ്ചസി ഉപേക്ഷിക്കുകയാണെങ്കില്‍ 1 ലക്ഷം രൂപയെ തിരികെ ലഭിക്കുകയുള്ളു. വരുമാനം രണ്ടു തരത്തില്‍ ലഭിക്കുന്നതാണ്. ഓരോ തവണ പണം പിന്‍വലിക്കുമ്ബോള്‍ ഫ്രാഞ്ചസിയ്ക്ക് 8 രൂപയും അതുപോലെ തന്നെ മറ്റു ഇടപാടുകള്‍ക്ക് അതായത് ബാലന്‍സ് പരിശോധന, മിനി സ്റ്റേറ്റ്മെന്റ് എന്നിങ്ങനെയുള്ളതിനു 2 രൂപയും ആണ് ഫ്രാഞ്ചസിക്ക് ലഭിക്കുന്നത്.

Related Articles

Back to top button