KeralaLatest

കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി ഒപി ആരംഭിക്കുന്നു

“Manju”

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി ഒപി തിങ്കളാഴ്‌ച മുതല്‍ തുടങ്ങും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ സി പി സാബു പരിയാരത്ത് ചുമതലയേറ്റ സാഹഹര്യത്തിലാണ് പുതിയ ഒപി തുടങ്ങുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് ഡോക്‌ടറുടെ സേവനം ലഭ്യമാവുക. മറ്റ് ദിവസങ്ങളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസും ശസ്‌ത്രക്രിയയും നടക്കും.

‌കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നേരത്തേ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നു. .തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. പിന്നാലെ ഡോക്ടറുടെ സേവനവും എത്തി. പ്ലാസ്റ്റിക് സര്‍ജറി വിഭാ​ഗത്തില്‍ ഒരു ഡോക്‌ടറുടെ സേവനം കുടി സമീപഭാവിയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ലഭിക്കും.

Related Articles

Back to top button