KeralaLatest

എച്ച് ഡി സി ആൻഡ് ബിഎം കോഴ്‌സ്; 31 വരെ അപേക്ഷിക്കാം

“Manju”

 

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജുകളിലെ 2023-24 വർഷ എച്ച്.ഡി.സി. ആൻഡ് ബി.എം. കോഴ്‌സിന് 31 ന് വൈകിട്ട് 5 വരെ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും www.scu.kerala.gov.in സന്ദർശിക്കുക.

സഹകരണമേഖലയിലെ ബാങ്കിങ് പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ് (എ ച്ച്.ഡി.സി. ആൻഡ് ബി.എം.) പ്രോഗ്രാം പ്രവേശനത്തിന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ 13 കോഓപ്പറേറ്റീവ് ട്രെയിനിങ് കോളേജുകൾവഴി നടത്തുന്ന ഈ കോഴ്സിന്റെ ദൈർഘ്യം 12 മാസമാണ് (രണ്ട് സെമസ്റ്റർ). തിരുവനന്തപുരം, കൊട്ടാരക്കര, ആറന്മുള, ചേർത്തല, കോട്ടയം, പാലാ, നോർത്ത് പറവൂർ, അയ്യന്തോൾ, പാലക്കാട്, തിരൂർ, കോഴിക്കോട്, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് കോളേജുകൾ. മൊത്തം സീറ്റിൽ 10 ശതമാനം കോഓപ്പറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാർ, കോഓപ്പറേഷൻ, ഡെയറി, ഫിഷറീസ്, ഇൻഡസ്ട്രീസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർ എന്നിവർക്ക് സംവരണം ചെയ്തിട്ടുണ്ട്.

Related Articles

Back to top button