IdukkiKeralaLatest

ജോലി വാഗ്ദാനം നല്കി തട്ടിപ്പ്, യു.പി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

“Manju”

സിന്ധുമോള്‍ ആര്‍

ഇടുക്കി: ജോലി വാഗ്ദാനം നല്കി പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയ 40കാരനെതിരെ കേസ്. ഇടുക്കി മുരിക്കാശേരി സ്വദേശിനി ജാന്‍സി ഷാജിയുടെ പരാതിയിലാണ് യു.പി സ്വദേശി ഷുകുല്‍ കുമാറിനെതിരെ മുരിക്കാശേരി എസ്.ഐ ജോണ്‍സണ്‍ കേസ് എടുത്തത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇയാള്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അറിവായിട്ടുണ്ട്.
ജാന്‍സിയുടെ ഭര്‍ത്താവ് ഷാജി വിദേശത്തായിരുന്നു. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഷാജി വിദേശത്ത് വേറെ ജോലി തേടി അലഞ്ഞപ്പോഴാണ് ഷുകുല്‍ കുമാറുമായി ബന്ധപ്പെടുന്നത്. മൂന്നു മാസത്തിനുള്ളില്‍ ആഫ്രിക്കയിലെ ഘാനയില്‍ ജോലി ശരിയാക്കിക്കൊടുക്കാം എന്നു പറഞ്ഞ് 50,000 രൂപ കൈപ്പറ്റിയതായി ജാന്‍സി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ജോലി ശരിപ്പെടുത്തി കൊടുക്കാതിരുന്നതിനെ തുടര്‍ന്നാണ് ജാന്‍സി പരാതി നല്കിയത്. കമ്പംമേട്ടിലും ഇയാള്‍ക്കെതിരെ തട്ടിപ്പിന് കേസുള്ളതായി അറിയുന്നു.

Related Articles

Back to top button