KeralaLatest

നോർത്തേണ്‍ ലൈറ്റ്സ് എന്ന വിസ്മയം കണ്ട് അഹാന

“Manju”

തുടര്‍ച്ചയായ പന്ത്രണ്ട് ദിവസം കാത്തിരുന്നു; ഒടുവില്‍ ഭൂമിയിലെ ഏറ്റവും  മനോഹരമായ ആ കാഴ്ച കണ്ടു...', ahaana krishna, island travel, island tourism,  northern lights

ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് നോർത്തേണ്‍ ലൈറ്റ്സ് അഥവാ ധ്രുവദീപ്തി. പ്രപഞ്ചത്തിന്റെ സുന്ദരമായ ക്യാൻവാസില്‍ വിരിയുന്ന ചായക്കൂട്ട്. ഒരേ സമയം മനോഹരവും ഭയാനകവുമായ ഒരു കാഴ്ച. ഭൂമിയും സൂര്യനുംചേർന്ന് ഭൂമിയുടെ ഇരുധ്രുവങ്ങളിലുമായി ഒരുക്കിയ വർണവിസ്മയമാണിത്. നോർത്തേണ്‍ ലൈറ്റ്സ് കാണാനും അതിന്റെ ചിത്രങ്ങള്‍ പകർത്താനുമായി നിരവധി പേർ നോർവെ, സ്വീഡൻ, ഐസ്ലൻഡ് പോലുള്ള രാജ്യങ്ങളില്‍ പോവാറുണ്ട്. ഇപ്പോഴിതാ ജീവിതത്തില്‍ ആദ്യമായി നോർത്തേണ്‍ ലൈറ്റ്സ് കാണാനായതിന്റെ സന്തോഷത്തിലാണ് സിനിമാ താരം അഹാന കൃഷ്ണ. ഐസ്ലൻഡില്‍ നിന്നാണ് അഹാന നോർത്തേണ്‍ ലൈറ്റ്സ് കണ്ടത്.

ഐസ്ലൻഡില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും അഹാന സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐസ്ലൻഡ് എന്നാല്‍ ഐസ്മാത്രം നിറഞ്ഞൊരു സ്ഥലമെന്നാണ് കുട്ടിക്കാലത്ത് കരുതിയത്, ഇവിടെ എത്തിയപ്പോഴാണ് കൂടുതല്‍ കാഴ്ചകള്‍ കാണാൻ സാധിച്ചതെന്നും അഹാന വീഡിയോയില്‍ പറയുന്നു.

മലനിരകള്‍, ബ്ലാക്ക് സാൻഡ് ബീച്ച്‌, അരുവികള്‍ എല്ലാത്തിലും ഉപരി നോർത്തേണ്‍ ലൈറ്റ്സ് എന്ന വിസ്മയവും ആസ്വദിക്കാൻ സാധിച്ചു. വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു നോർത്തേണ്‍ ലൈറ്റ്സ് കാണണം എന്നുള്ളത്. പന്ത്രണ്ടു ദിവസങ്ങള്‍ തുടർച്ചയായി കാത്തിരുന്ന ശേഷമാണ് ആ കാഴ്ച കാണാനായത്. ഐസ്ലൻഡ് സമയം മാർച്ച്‌ മുപ്പത്തൊന്നിന് രാത്രി 12:50 നും 2:30 നും ഇടയിലായിരുന്നു നോർത്തേണ്‍ ലൈറ്റ്സ് തെളിഞ്ഞത്. ഇനിയും ഈ കാഴ്ച കാണാൻ താനെത്തുമെന്നും അഹാന പോസ്റ്റില്‍ പറഞ്ഞു. നടിമാരായ സാനിയ ഇയ്യപ്പൻ, പാർവതി, അന്ന ബെൻ തുടങ്ങിയവർ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്.

നോർത്തേണ്‍ ലൈറ്റ്സ് എന്ന വിസ്മയം :  പച്ച, ചുവപ്പ്, നീല, പിങ്ക് തുടങ്ങിയ നിറങ്ങളിലാണ് പ്രധാനമായും ധ്രുവദീപ്തി കാണപ്പെടുന്നത്. സൂര്യനില്‍ നിന്നു വരുന്ന കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വിവിധ വാതക കണങ്ങളുമായി കൂട്ടിയിടിക്കുന്നതിനനുസരിച്ചാവും ഇവയുടെ നിറം പ്രത്യക്ഷപ്പെടുന്നത്. നോർവെ, സ്വീഡൻ, ഐസ്ലൻഡ്, ക്യാനഡ, ഫിൻലൻഡ്, ഗ്രീൻലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് കാണാൻ സാധിക്കുക. മിക്കവാറും സ്ഥലങ്ങളിലെല്ലാം വർഷത്തില്‍ ഏതാനും ദിവസങ്ങളില്‍ മാത്രമാണ് ഈ കാഴ്ച ലഭ്യമാവുക. ദക്ഷിണധ്രുവത്തില്‍ അറോറ ഓസ്ട്രേലിസ് (Aurora Australis) എന്നും ഉത്തരധ്രുവത്തില്‍ അറോറ ബോറിയാലിസ് (Aurora Borealis) എന്നുമാണ് ധ്രുവദീപ്തി അറിയപ്പെടുന്നത്.

 

 

 

Related Articles

Back to top button