InternationalLatest

‘കറുത്ത അരയന്നതിന്റെ സ്വാദിഷ്ടമായ മാംസം കഴിക്കൂ’; ഭക്ഷ്യപ്രതിസന്ധിക്കിടെ ജനങ്ങളോട് കിം ജോങ് ഉൻ

“Manju”

ഉത്തരകൊറിയ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ജനങ്ങളോട് ഭക്ഷണം നിയന്ത്രിക്കാൻ ഭരണാധികാരി കിം ജോങ് ഉൻ ഉത്തരവിട്ടിരുന്നു. ഇപ്പോഴിതാ ഭക്ഷ്യ പ്രതിസന്ധികൾക്കിടയിൽ രാജ്യത്ത് കറുത്ത അരയന്ന മാംസത്തിന്റെ ഉപഭോഗവും അരയന്നങ്ങളുടെ വളർത്തലും പ്രോത്സാഹിപ്പിക്കുകയാണ് ഉത്തരകൊറിയ.
പ്രോട്ടീൻ ധാരാളമായി അടങ്ങിയതിനാൽ കറുത്ത അരയന്നങ്ങളുടെ മാംസം കഴിക്കുന്നത് ഉത്തമമാണെന്ന് ഭരണകൂടം ജനങ്ങളോട് പറഞ്ഞു. ഇവയുടെ മാംസം അതീവ രുചികരവും ഔഷധമൂല്യമുള്ളതുമാണ് അതിനാൽ ഇവയുടെ ഉപഭോഗം വർദ്ധിപ്പിക്കാനും ജനങ്ങൾക്ക് നിർദ്ദേശം നൽകി.
ഉത്തരകൊറിയയിൽ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകാണ്. ഇതിന്റെ ഭാഗമായി 2025 വരെ ഭക്ഷണം നിയന്ത്രിക്കാനാണ് കിം ജോങ് ഉൻ നിർദ്ദേശിച്ചിരിക്കുന്നത്. കൊറോണ മഹാമാരിയെ തുടർന്ന് രാജ്യാതിർത്തികൾ അടച്ചതാണ് ഉത്തരകൊറിയയുടെ കഷ്ടകാലത്തിനിടയാക്കിയത്. ഇത്രയും നാൾ ചൈനയെ ആയിരുന്നു ഭക്ഷണം, വളം, ഇന്ധനം എന്നിവയ്‌ക്കായി ഉത്തരകൊറിയ ആശ്രയിച്ചിരുന്നത്.
അതേസമയം, രാജ്യത്ത് അവശേഷിക്കുന്ന ഓരോ അരിമണിയും സുരക്ഷിതമായി ശേഖരിച്ചുവെക്കാനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്താനും ഭരണാധികാരിയായ കിം ജോങ് ഉൻ രാജ്യത്തെ ജനങ്ങളോട് ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Back to top button