KeralaLatest

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

“Manju”

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

മുൻകുറ്റവാളികൾ /പ്രൊബേഷനർമാർ /കുറ്റവാളികളുടെ നിർധനരായ ആശ്രിതർ /അതിക്രമങ്ങൾക്കിരയായവരുടെ മക്കൾ എന്നിവർക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

2020-21 സാമ്പത്തിക വർഷത്തേക്ക് സാമൂഹികനീതി ഡയറക്ടറാണ് അപേക്ഷ ക്ഷണിച്ചത്. ജയിൽ വിമുക്തരായ മുൻ കുറ്റവാളികൾ/പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്സ് ആക്റ്റ് പ്രകാരം പ്രൊബേഷൻ റിലീസ് ലഭിച്ച പ്രൊബേഷനർമാർ /ജയിൽ ശിക്ഷ അനുഭവിക്കുന്നവരുടെ വരുമാനമാർഗമില്ലാത്ത ആശ്രിതർ (ഭാര്യ/ഭർത്താവ് /കുട്ടികൾ) അതിക്രമങ്ങൾക്കിരയായവരുടെ മക്കൾ (വിദ്യാഭ്യാസത്തിനു) എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ദരിദ്രമായ സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബങ്ങളിലെ പ്രസ്തുത വിഭാഗത്തിൽപെട്ടവർക്ക് മാന്യമായ ഉപജീവനമാർഗം നേടുന്നതിനായി എന്തെങ്കിലും വ്യവസായമോ കൈതൊഴിലോ ചെറുകിട വ്യാപാരമോ ആരംഭിക്കുന്നതിനും, അതിക്രമങ്ങൾക്കിരയായവരുടെ മക്കൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കും. അനുവദിക്കുന്ന പരമാവധി തുക 15000 രൂപയാണ്.

വിശദ വിവരങ്ങളും അപേക്ഷ ഫോമും അയ്യന്തോൾ സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പ്രൊബേഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 21. ഫോൺ: 0487 2363999.

Related Articles

Back to top button