InternationalLatest

പാകിസ്താനില്‍ ഇന്ന് അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ്

“Manju”

ഇസ്ലാമാബാദ് : പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കസേരയില്‍ തുടരണോ വേണ്ടയോ എന്ന് ഇന്നറിയാം. പ്രതിപക്ഷ പാര്‍ട്ടികള്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. അവസാന പന്ത് വരെ നിന്ന് പോരാടാനാണ് താല്‍പ്പര്യമെന്നും ഒരിക്കലും രാജിവെക്കില്ലെന്നും ഇമ്രാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് മുഖം രക്ഷിക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പഴിചാരി. എന്നാല്‍ ഇതിലൊന്നും വീഴാത്ത പ്രതിപക്ഷം ഇമ്രാന്‍ രാജി ആവശ്യപ്പെട്ട് നിലയുറപ്പിച്ചിരിക്കുകാണ്. പാകിസ്താന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണം ഇമ്രാന്‍ ഖാനാണെന്നാണ് പ്രതിപക്ഷം പറയുന്നത്.
തന്റെ രാജ്യത്തെ എല്ലാ പൗരന്മാരും ഇന്ന് തെരുവുകളില്‍ വന്ന് നില്‍ക്കണമെന്ന് ഇമ്രാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ പ്രധാനമന്ത്രി കസേരയില്‍ നിന്നും ഓഫീസില്‍ നിന്നും അടിച്ചിറക്കുന്നത് എല്ലാവര്‍ക്കും കാണാന്‍ സാധിക്കുമെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. ഇതിനെയെല്ലാം താന്‍ നേരിടുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Related Articles

Back to top button