AlappuzhaKeralaLatest

അനുഭവത്തിന്റെ തീച്ചൂളകളാണ് അതിജീവനത്തിന് കരുത്താകുന്നത് – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

ചേര്‍ത്തല (ആലപ്പുഴ) : ജീവിതത്തിലെ പല തരത്തിലുള്ള വേദനകളും, അവഗണനകളും, അപകീര്‍ത്തിയും, വേട്ടയാടലുകളും അതിജീവിക്കുന്നവര്‍ക്ക് മാത്രമെ മുന്നോട്ടു പോകുവാനാകൂ എന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. വിമര്‍ശനങ്ങളെ അതിജീവിക്കുവാനുള്ള മനക്കരുത്ത് ആര്‍ജ്ജക്കണം, അത്തരത്തില്‍ അതിജീവനത്തിനുള്ള കര്‍മ്മശേഷി ആര്‍ജ്ജിച്ചവരാണ് ഉയര്‍ന്നുവന്നിട്ടുള്ളതെന്നും സ്വാമി പറഞ്ഞു. നാം കാണുന്ന രൂപമല്ല പലര്‍ക്കുമുള്ളത് ഉള്ളില്‍ അനുഭവത്തിന്റെ ‍കനലുകളുണ്ട്. ആ കനലുകളെ പ്രാര്‍ത്ഥനയെന്ന സ്വാന്തനത്തിലൂടെ അതിജീവിക്കണം. ചേര്‍ത്തല വെട്ടയ്ക്കല്‍ ചെള്ളപ്പുറം ശ്രീഘണ്ടാ കര്‍ണ്ണ സ്വാമി ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുകുല സത്രത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി. ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി, യജ്ഞാചാര്യന്‍ ഡോ.പള്ളിക്കല്‍ സുനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button