KeralaKozhikodeLatest

വിവാഹിതരായി

“Manju”

പോത്തൻകോട് : കോഴിക്കോട് ചേവരമ്പലം പാലാട്ട് പറമ്പത്ത് ഹൗസ് മംഗളോദയത്തിൽ പി.കെ.ദിനേഷ് ബാബുവിന്റെയും വി.കെ.ഗീതാഭായിയുടെയും മകൻ പി.കെ.ദിജുലും ആലുവ മൊണാസ്ട്രി ലൈന്‍ മന്തിയില്‍ഹൗസില്‍ കെ.ശിവന്റെയും മിനിശിവന്റെയും മകൾ ഡോ.എം.എസ്.ആര്യലക്ഷ്മിയും തമ്മിലുള്ള വിവാഹം 2024 ജനുവരി 25 ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

 

ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയയിൽ അക്കൗണ്ടന്റായിരുന്നു മിനി ശിവൻ. ഡോ.ആര്യലക്ഷ്മി ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥിനിയും പോളയത്തോട് ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാല ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസറുമാണ്. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ കാർമ്മികത്വത്തിൽ നടന്ന വിവാഹത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വധൂവരന്മാരെ ആശിർവദിച്ചു. മറ്റ് സന്ന്യാസിസന്ന്യാസിനിമാർ ആത്മബന്ധുക്കൾ ബന്ധുമിത്രാദികൾ എന്നിവർ പങ്കെടുത്തു.

വധൂവരന്മാർ വധുവിന്റെ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം

Related Articles

Check Also
Close
Back to top button