Latest

ഹിജാബ് ധരിച്ച് പരീക്ഷ ഡ്യൂട്ടിയ്‌ക്ക് എത്തരുത്; നിർദ്ദേശവുമായി കർണാടക സർക്കാർ

“Manju”

ബംഗളൂരു : ഹിജാബ് ധരിച്ച് വിദ്യാലയങ്ങളിൽ പ്രവേശിക്കരുതെന്ന നിർദ്ദേശം അദ്ധ്യാപകർക്കും ബാധകമാക്കി കർണാടക സർക്കാർ. വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ് ആണ് ക്ലാസ് മുറികളിൽ ഹിജാബ് ധരിച്ച അദ്ധ്യാപകരെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമായത്. അതേസമയം അദ്ധ്യാപകർക്ക് പ്രത്യേകം ഡ്രസ് കോഡില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷാ കാലം ആയതിനാൽ നിലവിൽ അദ്ധ്യാപകർക്ക് ഇതുമായി ബന്ധപ്പെട്ട ചുമതലകൾ ആണ് ഉള്ളത്. പരീക്ഷ ഡ്യൂട്ടിയ്‌ക്ക് വരുമ്പോൾ അദ്ധ്യാപകർ ഹിജാബ് ധരിക്കരുത് എന്നാണ് നിർദ്ദേശം. വിദ്യാർത്ഥികൾക്കെന്ന പോലെ അദ്ധ്യാപകർക്കും പരീക്ഷ ഹാളിലേക്ക് ഹിജാബ് ധരിച്ച് പ്രവേശനം അനുവദിക്കില്ലെന്ന് നാഗേഷ് വ്യക്തമാക്കി. എസ്എസ്എൽസി, പ്രീ യൂണിവേഴ്സിറ്റി പരീക്ഷകൾ ആണ് നിലവിൽ സംസ്ഥാനത്ത് പുരോഗമിക്കുന്നത്.

ഹിജാബ് ധരിച്ച് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന തീരുമാനം ധാർമ്മികമായി ശരിയാണെന്ന് നാഗേഷ് പറഞ്ഞു. എന്നാൽ ഇതിനായി അദ്ധ്യാപകരെ ഒരിക്കലും നിർബന്ധിക്കുന്നില്ല. ഹിജാബ് ധരിച്ച് എത്താൻ ബുദ്ധിമുട്ടുള്ളവർക്ക് പരീക്ഷാ ചുമതലയിൽ നിന്നും ഒഴിവാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button