InternationalLatest

ലു​ലു എ​ക്സ്​​ചേ​ഞ്ചും ബെ​നി​ഫി​റ്റ്​ പേ​യും കൈ​കോ​ര്‍​ക്കു​ന്നു

“Manju”

മ​നാ​മ: നാ​ട്ടി​ലേ​ക്ക്​ പ​ണം അ​യ​ക്കു​ന്ന​തി​നും ക​റ​ന്‍​സി വി​നി​മ​യ​ത്തി​നും ലു​ലു എ​ക്സ്​​ചേ​ഞ്ചും ബെ​നി​ഫി​റ്റ്​ പേ​യും കൈ​കോ​ര്‍​ക്കു​ന്നു. ലു​ലു എ​ക്സ്​​ചേ​ഞ്ചി​​ന്റെ ബ​ഹ്​​റൈ​നി​ലെ 16 ശാ​ഖ​ക​ള്‍ വ​ഴി ബെ​നി​ഫി​റ്റ്​ പേ ​അ​ക്കൗ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്‌​ പ​ണ​മ​യ​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ്​ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

​ബ്രാ​ഞ്ചി​ലെ കൗ​ണ്ട​റി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ക്യൂ.​ആ​ര്‍ കോ​ഡ്​ സ്കാ​ന്‍ ചെ​യ്താ​ല്‍ ബെ​നി​ഫി​റ്റ്​ പേ ​അ​ക്കൗ​ണ്ട്​ വ​ഴി ഇ​ട​പാ​ട്​ ന​ട​ത്താം. ബ്രാ​ഞ്ചി​ലെ ടെ​ല്ല​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​ട​പാ​ട്​ ന​ട​ത്തു​ന്ന​തി​നാ​ല്‍ സു​ര​ക്ഷി​ത​മാ​യി പ​ണ​മ​യ​ക്കാ​ന്‍ സാ​ധി​ക്കും. ബ​ഹ്​​റൈ​​നി​ന്റെ ഡി​ജി​റ്റ​ല്‍​വ​ത്​​ക​ര​ണ​ത്തി​ന്​ പി​ന്തു​ണ ന​ല്‍​കു​ന്ന​താ​ണ്​ പു​തി​യ സം​വി​ധാ​ന​മെ​ന്ന്​ ലു​ലു എ​ക്സ്​​ചേ​ഞ്ച്​ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ​ഡി​സ​ണ്‍ ഫെ​ര്‍​ണാ​ണ്ട​സ്​ പ​റ​ഞ്ഞു.

അ​ഞ്ച്​ ല​ക്ഷ​ത്തോ​ളം ഉ​പ​യോ​ക്താ​ക്ക​ളാ​ണ്​ ബ​ഹ്​​റൈ​നി​ല്‍ ബെ​നി​ഫി​റ്റ്​ പേ​യ്ക്കു​ള്ള​ത്. കാ​ഷ്​​ലെ​സ്​ ഇ​ട​പാ​ടു​ക​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക്​ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്​ ഈ ​സം​വി​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ലു​ലു എ​ക്സ്​​ചേ​ഞ്ചു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ബെ​നി​ഫി​റ്റ്​ പേ ​ഡെ​പ്യൂ​ട്ടി ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ യൂ​സ​ഫ്​ അ​ല്‍ നെ​ഫാ​യി പ​റ​ഞ്ഞു.

Related Articles

Back to top button