KeralaLatest

ദൃശ്യകലാ പുരസ്കാരത്തിളക്കത്തില്‍ ദമ്പതികള്‍

“Manju”

കൊല്ലം: കൊല്ലം സ്വദേശികളായ ദമ്പതികള്‍ക്ക് ലളിതകലാ അക്കാദമി പുരസ്കാരം. നീരാവില്‍ കൊച്ചുവരമ്പേല്‍ വീട്ടില്‍ സ്മിത എം.ബാബു, ആര്‍.ബി.ഷജിത്ത് എന്നിവരാണ് പെയിന്റിംഗ് വിഭാഗത്തില്‍ ദൃശ്യകലാ പുരസ്കാരത്തിന് അര്‍ഹരായത്.
ഷജിത്തിന് നേരത്തേ രണ്ടുതവണ ലളിതകലാ അക്കാദമി സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. പ്രകാശ് കലാകേന്ദ്രം ഭാരവാഹിയും സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. കണ്ണൂര്‍ പയ്യന്നൂര്‍ കാനത്തില്‍ ബാലകൃഷ്ണന്റെയും രാധയുടേയും മകനാണ്.

അഭിനേത്രിയും നര്‍ത്തകിയുമായ സ്മിത,​ സ്പെഷ്യല്‍ സ്കൂള്‍ അദ്ധ്യാപികയും കലാകേന്ദ്രം വനിതാവേദി പ്രസിഡന്റുമാണ്. കലാകേന്ദ്രം നാടകങ്ങളായ ചെയേഴ്സ്, ഛായാമുഖി, ഏകാന്തം, തീണ്ടാരിപ്പച്ച തുടങ്ങിയ നാടകങ്ങളില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button