KeralaLatest

പ്രതിപക്ഷ നേതാക്കളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

“Manju”

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം പിരിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്‌ദുള്ള അടക്കം പാര്‍ലമെന്റിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ തവണ സഭ പിരിഞ്ഞപ്പോഴും പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലമെന്റിന്റെ മാന്യത നിലനിറുത്തുന്ന തരത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളും അനിവാര്യമാണെന്ന് ഓര്‍മ്മപ്പെടുത്താനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് സ്പീക്കര്‍ ഓം ബിര്‍ള ട്വീറ്റ് ചെയ‌്തു.

Related Articles

Back to top button