KeralaLatestThiruvananthapuram

ശാന്തിഗിരി ആശ്രമം (സിറ്റി) ഏരിയ നവഒലി ജ്യോതിർദിനാഘോഷം സത്സംഗം നാളെ

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഏകദിന സത്സംഗം നാളെ നടക്കും . പ്രസ് ക്ലബ്ബിന് സമീപം അധ്യാപക ഭവനിൽവച്ചു നടക്കുന്ന സത്സംഗം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മണിക്ക് തുടങ്ങുന്ന സത്സംഗം ഉച്ചയ്ക്ക് 1.30 ന് സമാപിക്കും. ഏകദിന സത്സംഗത്തിൽ തിരുവനന്തപുരം സിറ്റി, നെയ്യാറ്റിൻകര ഏരിയകളിൽ നിന്നുള്ള ഗുരുഭക്തർ സംബന്ധിക്കും. ജ്യോതിർദിനം ആഘോഷപരിപാടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ മറ്റു ജില്ലകളിലും സത്സംഗങ്ങൾ നടന്നുവരികയാണ്.

മെയ് 6 നാണ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികളോടെ നവഒലി ജോതിർദിനം ആഘോഷിക്കുന്നത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ ( ദേഹവിയോഗം) വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്നെങ്കിലും ആൾക്കൂട്ട നിയന്ത്രണം കൂടി കണക്കിലെടുത്താണ് ഏരിയതലത്തിൽ സത്സംഗങ്ങൾ നടത്തുന്നതെന്ന് അസിസ്റ്റന്റ് ജനറൽ മാനേജർ എസ്. സേതുനാഥ് അറിയിച്ചു.

Related Articles

Back to top button