LatestThiruvananthapuram

വെഞ്ഞാറമൂട്ടില്‍ ഓപ്പറേഷന്‍ സേഫ് വാഹന പരിശോധന നടന്നു

“Manju”

വെഞ്ഞാറമൂട്ടില്‍ ഓപ്പറേഷന്‍ ഫോക്കസിന്റെ ഭാഗമായി സേഫ് കേരള ആര്‍.ടി.ഒ എന്‍ഫോഴ്സ്‌മെന്റിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടന്നു. നിയമവിരുദ്ധമായി ഘടിപ്പിച്ച ബീക്കണ്‍ ലൈറ്റുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു.അമിത പ്രകാശം, പ്രവര്‍ത്തനക്ഷമമല്ലാത്ത ലാമ്പുകള്‍, അവയുടെ തെറ്റായ ഉപയോഗം,അലങ്കാര ലൈറ്റുകള്‍ മുതലായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്.

വെഞ്ഞാറമൂട്ടില്‍ നടന്ന പരിശോധനയില്‍ ആര്‍.ടി.ഒ എന്‍ഫോഴ്സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാംജി കെ.കരന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ലൈജു, സജി, അരുണ്‍ ഷാ എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി പരിശോധന തുടരുമെന്നും നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി. . ജി. സാജന്‍ അറിയിച്ചു.

Related Articles

Back to top button