IndiaLatest

കൃഷിനിയമങ്ങള്‍ ഗുണപരം ; സുപ്രീം കോടതി സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്

“Manju”

ഡല്‍ഹി: വിവാദ കൃഷിനിയമങ്ങള്‍ കര്‍ഷകര്‍ക്കു ഗുണപരമായിരുന്നെന്നും അവ റദ്ദാക്കരുതെന്നും വ്യക്തമാക്കി സുപ്രീം കോടതി നിയോഗിച്ച സമിതി നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്. കര്‍ഷക സമരം ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമങ്ങള്‍ പിന്‍വലിച്ചിരിക്കെയാണു ക്ഷേത്കാരി സംഘടന്‍ അധ്യക്ഷനും സുപ്രീം കോടതിയുടെ സമിതിയില്‍ അംഗവുമായിരുന്ന അനില്‍ ഘന്‍വത് റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവിട്ടത്. സമിതിയെ പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ അംഗങ്ങളെല്ലാം നിയമത്തെ പിന്തുണയ്ക്കുന്നവരാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഘന്‍വതിനു പുറമേ, കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞരായ ഡോ.പ്രമോദ് കുമാര്‍ ജോഷി, ഡോ.അശോക് ഗുലാത്തി എന്നിവരായിരുന്നു അംഗങ്ങള്‍.

കൃഷിനിയമങ്ങളെ പിന്തുണയ്ക്കുന്നതാണ് റിപ്പോര്‍ട്ടെങ്കിലും കുറഞ്ഞ താങ്ങുവില (എംഎസ്പി) നിയമപരമാക്കാനുള്ള സ്വാതന്ത്ര്യം അതതു സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കുന്നതുള്‍പ്പെടെ മാറ്റങ്ങള്‍ നിയമത്തില്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 19നു നല്‍കിയ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് പലവട്ടം കോടതിക്കു കത്തു നല്‍കിയതാണെന്നും മറുപടി ഇല്ലാതിരുന്നതു കൊണ്ടാണ് ഇപ്പോള്‍ ഇതു പുറത്തുവിടുന്നതെന്നും ഘന്‍വത് പ്രതികരിച്ചു.

Related Articles

Back to top button