KeralaLatest

പെന്‍ഷന്‍ മസ്റ്ററിങ്: ഇന്നു മുതല്‍ 20 വരെ സമയം

“Manju”

തിരുവനന്തപുരം: സാമൂഹികസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്‌റ്ററിങ്ങിന്‌ ഇന്നു മുതല്‍ 20 വരെ നടക്കും. പെന്‍ഷന്‍ വാങ്ങുന്നയാള്‍ നേരിട്ടെത്തണം
പെന്‍ഷന്‍ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്. പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് അക്ഷയ കേന്ദ്രത്തില്‍ എത്തണം. ആധാര്‍ കാര്‍ഡ് കൈയില്‍ കരുതണം. ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, കണ്ണ് (ഐറിസ്) ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്. ആധാറിലുള്ള വിരലടയാളവും, മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നായാല്‍ മാത്രമേ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ. സൗജന്യമാണ് ഈ സേവനം. സര്‍ക്കാരാണ് മസ്റ്ററിങ് ചെലവുകള്‍ വഹിക്കുന്നത്.

Related Articles

Back to top button