IndiaLatest

രാജ്യാന്തര സംഗീത പുരസ്‌കാരം എആര്‍ റഹ്‌മാന്റെ മകള്‍ ഖദീജയ്ക്ക്

“Manju”

ചെന്നൈ ; രാജ്യാന്തര സംഗീത പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് വിഖ്യാത സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ. ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ അവാര്‍ഡിലെ മികച്ച ആനിമേഷന്‍ മ്യൂസിക് വീഡിയോ പുരസ്‌കാരമാണ് ഖദീജ സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഫരിഷ്‌തോന്‍ എന്ന സംഗീത വീഡിയോക്കാണ് പുരസ്‌കാരം. എആര്‍ റഹ്‌മാന്‍ തന്നെയാണ് പുരസ്‌കാരനേട്ടം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. റഹ്‌മാനാണ് ആല്‍ബത്തിന്റെ സംഗീത സംവിധാനം. ഫരിഷ്‌തോന്‍, ഹോ ഷാഹെ മദീനാ, മേരാ സലാമെ ദില്‍ കഹ്നാ.. എന്ന ഗാനം ഖദീജ തന്നെയാണ് പാടിയിട്ടുള്ളത്. മുന്ന ഷൗകത് അലിയുടേതാണ് വരികള്‍.

നേരത്തെ അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ മറ്റൊരു പുരസ്‌കാരവും ഫരിഷ്‌തോന്‍ സ്വന്തമാക്കിയിരുന്നു. ലോസ് ആഞ്ചല്‍സ് ഫിലിം അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും നേടി. ഖദീജയുടെ സംഗീത യാത്രയിലെ സുപ്രധാന സംരംഭമായാണ് ഫരിഷ്‌തോന്‍ അറിയപ്പെടുന്നത്.

Related Articles

Back to top button