IndiaKeralaLatest

സൗമ്യയ്ക്ക് ആദരാഞ്ജലിയർപ്പിച്ച് പി.ടി. തോസമസ് എം.എൽ.എ.

“Manju”

സൗമ്യയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.. ആ ചിരിച്ച മുഖം ഓര്‍മ്മവന്നു; പി  ടി തോമസ് - Attended Soumya's wedding .. I remembered that smiling face; P.  T. Thomas - AajTak

കൊച്ചി: ഇസ്രയേലില്‍ പലസ്തീന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിയ്ക്ക് പി ടി തോമസ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സൗമ്യയുടെ വിവാഹത്തില്‍ പങ്കെടുത്ത ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവച്ചു. അന്നു ചിരിച്ചു നിന്ന സൗമ്യയുടെ മുഖം ഇപ്പോഴും ഓര്‍ക്കുന്നതായും അദ്ദേഹം അനുസ്മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന സൗമ്യയുടെ കുടുംബാംഗങ്ങളുമായുള്ള അടുപ്പത്തെ കുറിച്ചും അദ്ദേഹം അനുശോചന കുറിപ്പില്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ പഞ്ചായത്ത് മെമ്പര്‍ മാരായിരുന്ന സതീശന്റെയും സാവിത്രിയും മകള്‍ എന്ന നിലയിലും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് മെമ്പറും ആയിരുന്ന സജിയുടെ സഹോദര ഭാര്യ എന്ന നിലയിലും സൗമ്യയുടെ കുടുംബവുമായി നിലനിന്നിരുന്ന ദീര്‍ഘ നാളത്തെ ബന്ധവും അടുപ്പവും ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല…
ഇസ്രായേലില്‍ പലസ്തീന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കൊച്ചിയിലെത്തിച്ചത്. ഇടുക്കിയിലെ കീരിത്തോട്ടിലെ വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച കീരിത്തോട് പള്ളിയില്‍ സംസ്‌കരിക്കും.നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിച്ച സൗമ്യയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
നെടുമ്പാശ്ശേരിയില്‍ വച്ച് പി ടി തോമസ് എംഎല്‍എ സൗമ്യയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അതിനു ശേഷമാണ് അദ്ദേഹം സൗമ്യയുടെ വീട്ടുകാരും ബന്ധുക്കളുമായുള്ള ഓര്‍മ്മകള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ആ കുറിപ്പ് ഇങ്ങനെ.
ഇസ്രായേലില്‍ മരണമടഞ്ഞ സൗമ്യക്ക് പി ടി തോമസ് എം എല്‍. എ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു…. ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്നപ്പോള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു….
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗമ്യയുടെ വിവാഹത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു.. അന്ന് ഞാന്‍ കണ്ട പുഞ്ചിരിച്ചു നില്‍ക്കുന്ന സൗമ്യയുടെ മുഖം എന്റെ മനസിലൂടെ കടന്ന് പോയി…
കോണ്‍ഗ്രസിന്റെ പഞ്ചായത്ത് മെമ്പര്‍ മാരായിരുന്ന സതീശന്റെയും സാവിത്രിയും മകള്‍ എന്ന നിലയിലും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് മെമ്പറും ആയിരുന്ന സജിയുടെ സഹോദര ഭാര്യ എന്ന നിലയിലും സൗമ്യയുടെ കുടുംബവുമായി നിലനിന്നിരുന്ന ദീര്‍ഘ നാളത്തെ ബന്ധവും അടുപ്പവും ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല…
സൗമ്യയുടെ ദീപ്തമായ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍..

Related Articles

Back to top button