LatestPalakkad

വാളയാർ കേസ് ; നിരാഹാര സമരം തുടരുന്ന ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കി

“Manju”

പാലക്കാട് : വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം ചെയ്യുകയായിരുന്ന പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കിയത്. കഴിഞ്ഞ ആറ് ദിവസമായി സ്‌റ്റേഡിയം സ്റ്റാന്റ് പരിസരത്ത് ഗോമതി നിരാഹാര സമരം തുടരുകയാണ്.

ഗോമതിയുടെ ആരോഗ്യനില മോശമാകുന്ന വിവരം സമര സമിതി പ്രവർത്തകർ നേരത്തെ തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്നാണ് സമരസമിതിയുടെ ആരോപണം. ഇതോടെയാണ് ഗോമതിയെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസുമായി പോലീസ് എത്തിയത്.

എന്നാൽ ആശുപത്രിയിലേക്ക് പോകാൻ ഗോമതി വിസമ്മതിച്ചു. ഇതോടെയാണ് ബലം പ്രയോഗിച്ച് നീക്കിയത്. പോലീസ് നിരാഹാരസമരമിരുന്ന കട്ടിൽ എടുത്ത് മാറ്റുകയും, പ്രവർത്തകരെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടികളുടെ മാതാ പിതാക്കളെയും സമരപ്പന്തലിൽ നിന്നും നീക്കിയിട്ടുണ്ട്.

Related Articles

Back to top button