Malappuram

എൻജിൻ തകരാറിനെ തുടർന്ന് വളളം കടലിൽ കുടുങ്ങി

“Manju”

മലപ്പുറം: കടലിൽ കാണാതായ 3 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. പൊന്നാനി ഹാർബറിൽ നിന്ന് കടലിൽ പോയ അഴീക്കൽ സ്വദേശികളായ ബദറു, ജമാൽ, തമിഴ്‌നാട് സ്വദേശി ശിവ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും, ഫിഷറീസ് വിഭാഗവും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവരെ ഉടൻ കരയ്‌ക്കെത്തിക്കും.

ബേപ്പൂർ ഭാഗത്ത് കടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മീൻ പിടിക്കാൻ പോയ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ ഉച്ചയ്‌ക്ക് ശേഷവും വള്ളം കരയിൽ എത്താത്തതോടെയാണ് വള്ളത്തിന്റെ ഉടമ തീര സംരക്ഷണ സേനയെ വിവരമറിയിച്ചത്. ഉടൻ തന്നെ ഇവർക്കായി തിരച്ചിലാരംഭിച്ചു. ബോട്ടിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് വള്ളം കണ്ടെത്തിയത്. എഞ്ചിൻ തകരാറിനെ തുടർന്നാണ് വള്ളം കൃത്യമായി കരയ്‌ക്ക് അടുപ്പിക്കാൻ കഴിയാതായതെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.

Related Articles

Back to top button