KeralaLatest

അഞ്ചല്‍ ബൈപാസിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍

“Manju”

അഞ്ചല്‍ : പതിനെട്ട് വര്‍ഷംമുമ്പ് തുടങ്ങിയ അഞ്ചല്‍ ബൈപാസിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. ടാറിങ്‌ കഴിഞ്ഞദിവസം തുടങ്ങി. റോഡ്‌ പൂര്‍ത്തിയാകുന്നതോടെ അഞ്ചല്‍ നിവാസികളുടെ ദീര്‍ഘകാലത്തെ സ്വപ്‌നപാതയാണ്‌ ഒരുങ്ങുന്നത്‌. ഘട്ടംഘട്ടമായ നിര്‍മാണപ്രവര്‍ത്തിയാണ്‌ ബൈപാസില്‍ നടന്നത്‌.

ഭൂമി ഏറ്റെടുക്കലിലെ തര്‍ക്കവും കോടതി ഇടപെടലും എല്ലാമാണ്‌ വൈകുന്നതിനു കാരണമായത്‌. അഞ്ചല്‍ കോളറപ്പാലത്തിനും ഗണപതി അമ്പലത്തിനും ഇടയ്ക്കുള്ള ഭാഗത്തെ സ്ഥലം എടുക്കല്‍ തീര്‍പ്പായത്‌ രണ്ടുമാസം മുമ്പാണ്‌. യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഫണ്ട്‌ അനുവദിക്കുന്നതിലും കാലതാമസമുണ്ടായി.

പി എസ്‌ സുപാല്‍ എംഎല്‍എയുടെ ക്ഷണപ്രകാരം പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍മാണപുരോഗതി വിലയിരുത്താന്‍ അഞ്ചലില്‍ എത്തിയതോടെയാണ്‌ പ്രവര്‍ത്തിക്ക്‌ വേഗതവന്നത്‌. സാങ്കേതിക തടസ്സങ്ങള്‍ മാറ്റാനും മന്ത്രി ഇടപെട്ടു. സമയബന്ധിതമായി പ്രവര്‍ത്തിപൂര്‍ത്തിയാക്കാന്‍ പി എസ്‌ സുപാല്‍ എംഎല്‍എ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. തുടര്‍ന്ന്‌ ഏപ്രിലില്‍ പണിപൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനമുണ്ടായി. അതാണ്‌ യാഥാര്‍ഥ്യമാകുന്നത്‌.

Related Articles

Check Also
Close
Back to top button