InternationalLatest

ഷോപ്പിംഗ് മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു,

“Manju”

യുക്രെയ്നിലെ ക്രെമന്‍ചുക് നഗരത്തിലെ ഷോപ്പിങ് മാളില്‍ റഷ്യന്‍ മിസൈലാക്രമണം. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോള്‍ട്ടാവ ഗവര്‍ണര്‍ ഡിമിട്രോ ലുനിന്‍ അറിയിച്ചു.

മിസൈല്‍ പതിക്കുമ്പോള്‍ ആയിരത്തിലേറെപ്പേര്‍ മാളിനകത്തുണ്ടായിരുന്നു. കിഴക്കന്‍ യുക്രെയ്നിലെ റഷ്യയുടെ സൈനിക മുന്നേറ്റം തുടരുന്നു. ലുഹാന്‍സ്ക് പ്രവിശ്യയിലെ അവസാന നഗരമായ ലിസിഷാന്‍സ്കും റഷ്യ പിടിച്ചു. പടിഞ്ഞാറന്‍ മേഖലയിലെ സ്ളോവ്യാന്‍സ്ക് നഗരം ലക്ഷ്യമാക്കി അവര്‍ ആക്രമണം തുടങ്ങി.

അതേസമയം, ഇരകളുടെ എണ്ണം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലയെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കി പറഞ്ഞു. റഷ്യയില്‍ നിന്ന് മാന്യതയും മനുഷ്യത്വവും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സെലന്‍സ്കി വ്യക്തമാക്കി. യുക്രെയ്ന്‍ ഷോപ്പിംഗ് മാളില്‍ റഷ്യന്‍ നടത്തിയ ആക്രമണത്തെ ‘മ്ലേച്ഛമായ ആക്രമണം’ എന്ന് ജി 7 രാജ്യങ്ങളും അപലപിച്ചു.

Related Articles

Back to top button