IndiaKeralaLatestThiruvananthapuram

നാസയും നോക്കിയയും ചേര്‍ന്ന് ചന്ദ്രനില്‍ 4ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കാനൊരുങ്ങുന്നു

“Manju”

നാസയും നോക്കിയയും ചേർന്ന് ചന്ദ്രനില്‍ 4ജി നെറ്റ് വര്‍ക്ക്  സ്ഥാപിക്കാനൊരുങ്ങുന്നു - Real News Kerala

സിന്ധുമോൾ. ആർ

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഇലക്‌ട്രോണിക് ഉപകരണ നിര്‍മാതാക്കളായ നോക്കിയയും ചന്ദ്രനില്‍ 4ജി നെറ്റ് വര്‍ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. ചന്ദ്രനില്‍ ആദ്യ വയര്‍ലെസ് നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിലും 4ജി/എല്‍ടിഇ സാങ്കേതിക വിദ്യകള്‍ വിന്യസിക്കുന്നതിനും 5ജി വികസിപ്പിക്കുന്നതിനുമായി 1.41 കോടി ഡോളറാണ് നാസ അനുവദിച്ചത്.

ഈ നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് നോക്കിയയുടെ ഗവേഷണ വിഭാഗമായ ബെല്‍ ലാബ്‌സ് പങ്കാളിയാകുമെന്ന് നാസ വ്യക്തമാക്കി. ബഹിരാകാശത്ത് 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് സ്ഥാപിക്കുകയാണ് നോക്കിയയുടെ ഉദ്യമം. ചന്ദ്രനില്‍ ആദ്യ വയര്‍ലെസ് നെറ്റ് വര്‍ക്ക് നിര്‍മിച്ച്‌ വിന്യസിക്കാനും 4ജി/എല്‍ടിഇ സാങ്കേതിക വിദ്യകള്‍ ആരംഭിക്കുന്നതിനും 5ജി വികസിപ്പിക്കുന്നതിനുമായി തങ്ങളുടെ നൂതന കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്തുമെന്ന് ബെല്‍ ലാബ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു.

ഉയര്‍ന്ന താപനില, റേഡിയേഷന്‍, ശൂന്യാകാശ സാഹചര്യങ്ങള്‍, വിക്ഷേപണത്തിനും ലാന്റിങിനുമിടിയില്‍ ഉണ്ടാകുന്ന ശക്തമായ കമ്പനങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിനായി എല്‍ടിഇ നെറ്റ് വര്‍ക്ക് പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുണ്ടെന്നും ബെല്‍ ലാബ്‌സ് പറഞ്ഞു. ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിര സാന്നിധ്യം ഉറപ്പുവരുത്തി ഒരു ഗവേഷണ ആസ്ഥാനം സ്ഥാപിക്കുകയാണ് നാസയുടെ ലക്ഷ്യം

Related Articles

Back to top button