IndiaLatest

ഔഷധ കയറ്റുമതിയില്‍ വന്‍ മുന്നേറ്റം

“Manju”

നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്ത് നിന്നുള്ള ഔഷധ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഔഷധ കയറ്റുമതി 1,457 ഡോളറിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 4.22 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021- 22 ല്‍ കയറ്റുമതി വരുമാനം 2,462 കോടി ഡോളറായിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈയില്‍ 0.32 ശതമാനത്തിന്റെയും, ഓഗസ്റ്റില്‍ 5.45 ശതമാനത്തിന്റെയും നെഗറ്റീവ് വളര്‍ച്ചാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സെപ്തംബറില്‍ ഔഷധ കയറ്റുമതി പോസിറ്റീവ് 8.47 ശതമാനത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. ഇന്ത്യന്‍ ഔഷധങ്ങളുടെ മുഖ്യ വിപണി പ്രധാനമായും അഞ്ച് മേഖലകളാണ്. അമേരിക്ക, കാനഡ, മെക്സിക്കോ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഔഷധങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.

Related Articles

Back to top button