LatestThiruvananthapuram

റേഷന്‍ കാര്‍ഡിന്റെ ആധികാരികത വെബ്സൈറ്റ് വഴി ഉറപ്പുവരുത്താം

“Manju”

തിരുവനന്തപുരം: റേഷന്‍ കാര്‍ഡിന്റെ ആധികാരികത വെബ്സൈറ്റ് വഴി ഉറപ്പുവരുത്താമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് സെക്രട്ടറി അറിയിച്ചു.ഓണ്‍ലൈനായി കാര്‍ഡ് സറണ്ടര്‍ ചെയ്തവര്‍ കൈവശമുള്ള പഴയ കാര്‍ഡ് ദുരുപയോഗം ചെയ്ത് റേഷനിതര ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ സാധ്യതയുള്ളതിനാല്‍ റേഷന്‍ കാര്‍ഡിനെ അടിസ്ഥാനമാക്കി ഏതെങ്കിലും ആനുകൂല്യങ്ങള്‍ അനുവദിക്കുമ്പോള്‍ https://etso.civilsupplieskerala.gov.in/index.php/c_checkrcard_details എന്ന വെബ്സൈറ്റില്‍ കാര്‍ഡിന്റെ ആധികാരികത വകുപ്പുകള്‍ ഉറപ്പാക്കണം.

നിരവധി അനര്‍ഹ മുന്‍ഗണനാകാര്‍ഡുകള്‍ ഓണ്‍ലൈനായി സറണ്ടര്‍ ചെയ്ത സാഹചര്യത്തിലാണ് അറിയിപ്പെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് വ്യക്തമാക്കി.

Related Articles

Back to top button