InternationalLatest

‘ഉക്രൈനുമായി സമാധാന സന്ധിയുണ്ടാവുമെന്ന് പ്രതീക്ഷയുണ്ട്’

“Manju”

മോസ്‌കോ: റഷ്യയും ഉക്രൈനുമായി സമാധാന സന്ധിയുണ്ടാവുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. യുദ്ധം തുടരുമ്പോഴും താന്‍ അങ്ങനെ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്രെംലിനില്‍ , ചൊവ്വാഴ്ച നടന്ന ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പുടിന്‍. ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അന്റോണിയോ ഗുട്ടെറസുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. അയല്‍രാജ്യങ്ങളുടെ പരമാധികാരം മാനിക്കാതെയുള്ള റഷ്യയുടെ സൈനിക നടപടിയെ ഗുട്ടെറസ് വിമര്‍ശിച്ചിരുന്നു.

ക്രിമിയയ്ക്കു മേലുള്ള റഷ്യയുടെ പരമാധികാരം ഉക്രൈന്‍ ഭരണകൂടം അംഗീകരിക്കണമെന്ന ആവശ്യം റഷ്യ മുന്നോട്ടുവച്ചിരുന്നു. ഇത് ഏറെക്കുറെ ഉക്രൈന്‍ അംഗീകരിച്ചതായാണ് സൂചന. കിഴക്കന്‍ ഉക്രൈനില്‍ യുദ്ധത്തിനു മുന്‍പ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്ന പ്രദേശങ്ങളുടെ സ്വയംഭരണാവകാശവും ഉക്രൈന് അംഗീകരിക്കണമെന്നും റഷ്യ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, രാജ്യവ്യാപകമായൊരു വോട്ടെടുപ്പിലൂടെ മാത്രമേ ഇക്കാര്യം തീരുമാനിക്കാന്‍ സാധിക്കൂ എന്നാണ് ഉക്രൈന്‍ ഭരണാധികാരി സെലന്‍സ്കി പറഞ്ഞത്.

Related Articles

Back to top button