KeralaLatest

ക്ഷേമ പെൻഷൻ വിതരണം ചെയ്ത ജീവനക്കാരെ ആക്രമിച്ചതായി പരാതി

“Manju”

തിരുവനന്തപുരം :വിളപ്പില്‍ പഞ്ചായത്തില്‍ അലകുന്നം വാര്‍ഡില്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിനെത്തിയ ബാങ്ക് ജീവനക്കാരെ തടഞ്ഞ് നിര്‍ത്തി ബിജെപിക്കാര്‍ മര്‍ദ്ദിച്ചതായി പരാതി . ബിജെപിക്ക് സ്വാധീനമുള്ള പേയാട് ഭജനമഠം പ്രദേശത്താണ് സംഭവം. രാവിലെ 12.30 ഓടെ പെന്‍ഷന്‍ വിതരണത്തിനായി എത്തിയ വിളപ്പില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരായ ജെ എസ് രഞ്ചിത്തിനെയും അനൂപ് ചന്ദ്രനെയുമാണ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചത്.

ബിജെപി വാര്‍ഡ് മെമ്പര്‍ സി എസ് വിജയകുമാറിന്റെ (സി എസ് അനില്‍) നേതൃത്വത്തിലുള്ള സംഘമാണ് വളഞ്ഞിട്ടാക്രമിച്ചതെന്നാണ് പരാതി. ഇലക്ഷന്‍ സമയത്ത് പെന്‍ഷന്‍ വിതരണം നടത്തണ്ട എന്ന് ആക്രോശിച്ചു കൊണ്ട് പെന്‍ഷന്‍ രേഖകള്‍ പിടിച്ച് വാങ്ങുകയും, ജീവനക്കാരെ ഒരു മണിക്കൂറോളം തടഞ്ഞു വയ്ക്കുകയും ചെയ്തു.

വിളപ്പില്‍ശാല പൊലീസ് സ്ഥലത്തെത്തി പെന്‍ഷന്‍ രേഖകള്‍ തിരികെ വാങ്ങി ജീവനക്കാരെ മോചിപ്പിച്ചു. ബാങ്കിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബാങ്ക് പ്രസിഡന്റ് ചെറുകോട് മുരുകന്‍ ആവശ്യപ്പെട്ടു

Related Articles

Back to top button