IndiaLatest

ജിഎസ്ടി: കുതിച്ചുയര്‍ന്ന് റെക്കോര്‍ഡ് വരുമാനം

“Manju”

ഡല്‍ഹി ; സര്‍വകാല റെക്കോര്‍ഡുമായി ജിഎസ്ടി വരുമാനം കുതിച്ചുയര്‍ന്നു. ഇന്ത്യയിലെ ചരക്ക് സേവന നികുതി വരുമാനം ഏപ്രിലില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലെത്തി. മുന്‍വര്‍ഷങ്ങളിലെ വളര്‍ച്ച നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം വളര്‍ച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് ധനമന്ത്രാലയം അറിയിച്ചു.

ഈ വര്‍ഷം മാര്‍ച്ചില്‍ 1.42 ലക്ഷം കോടി രൂപയാണ് വരുമാനം ലഭിച്ചത്. എന്നാല്‍, ഏപ്രില്‍ മാസത്തില്‍ ഇരുപത്തി അയ്യായിരം കോടി രൂപ അധികം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചരക്ക് സേവന നികുതിയില്‍ നിന്ന് ലഭിച്ചത് 1.40 ലക്ഷം കോടി രൂപയാണ്. പണപ്പെരുപ്പം ഉയര്‍ന്ന സാഹചര്യത്തില്‍ കൈവരിച്ച ഈ നേട്ടം സര്‍ക്കാരിന് ശുഭപ്രതീക്ഷ നല്‍കുന്നു.

കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി)33,159 കോടി രൂപ, സംസ്ഥാന ചരക്ക് സേവന നികുതി (എസ്ജിഎസ്ടി)41,973 കോടി രൂപ, സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി)81,939 കോടി രൂപ (ഇറക്കുമതിയില്‍ നിന്ന് ശേഖരിച്ച 36,705 കോടി രൂപ ഉള്‍പ്പെടെ) സൈസ് 10,649 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയില്‍ ശേഖരിച്ച്‌ 857 കോടി രൂപ ഉള്‍പ്പെടെ) ഇങ്ങനെയാണ് ഏപ്രിലില്‍ ലഭിച്ച വരുമാനം എന്ന് ധനമന്ത്രാലയം അറിയിച്ചു.

Related Articles

Back to top button