KeralaLatest

പോലീസ് നടപടിക്രമങ്ങളില്‍ മാറ്റം നിര്‍ദ്ദേശിക്കാന്‍ സമിതി

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

 

തിരുവനന്തപുരം: കോവിഡ് കാലത്തിനുശേഷമുIളള പോലീസിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ നടപടിക്രമങ്ങളില്‍ മാറ്റം വരുത്താന്‍ നടപടി സ്വീകരിക്കും. ഓഫീസ് മാനേജ്മെന്‍റ്, കുറ്റവാളികളുടെ അറസ്റ്റ്, വാഹനപരിശോധന, പോലീസ് സ്റ്റേഷനുകളിലെ സന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട എസ്.ഒ.പിയില്‍ (സ്റ്റാന്‍റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍) ആവശ്യമായ മാറ്റം വരുത്താനാണ് തീരുമാനമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി അധ്യക്ഷനായുളള സമിതിക്കാണ് നടപടിക്രമങ്ങളിലെ മാറ്റം ശുപാര്‍ശ ചെയ്യാനുളള ചുമതല. ഭരണവിഭാഗം ഐ.ജി, പോലീസ് ആസ്ഥാനം, ബറ്റാലിയന്‍, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിമാര്‍, പോലീസ് ആസ്ഥാനത്തെ എസ്.പി, ഐ.സി.റ്റി വിഭാഗം എസ്.പി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Related Articles

Back to top button