IndiaLatest

മണിപ്പൂര്‍ ഭീകരാക്രമണം; അപലപിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: മണിപ്പൂര്‍ അസം റൈഫിള്‍സിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ശക്തമായി അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.
ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കും കുടുംബത്തിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും അവരുടെ ത്യാഗത്തെ ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കുകയില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
രാവിലെ പത്ത് മണിയോടെയായിരുന്നു അസം റൈഫിള്‍സിന്റെ വാഹന വ്യൂഹത്തിന് നേരെ കുഴിബോംബ് ആക്രമണം നടന്നത്. ആക്രമണത്തില്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും കൊല്ലപ്പെട്ടു. ത്രിപാഠിയോടൊപ്പം ഭാര്യയും എട്ട് വയസുള്ള മകനുമാണ് വാഹനത്തില്‍ സഞ്ചരിച്ചിരുന്നത്. ഇതുകൂടാതെ അഞ്ച് സൈനികരും ആക്രമണത്തില്‍ വീരമൃത്യു വരിച്ചു.
മണിപ്പൂരിലെ ചുരാഛന്ദ്പൂരിലായിരുന്നു സംഭവം. നാല് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചുരാഛന്ദ്പൂരിലെ സെഹ്കന്‍ എന്ന ഗ്രാമത്തോട് ചേര്‍ന്നാണ് ആക്രമണമുണ്ടായത്. മ്യാന്‍മാര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമപ്രദേശമാണിത്. വന്‍ ആയുധശേഖരത്തോട് കൂടി ഭീകരര്‍ ആക്രമണം നടത്തിയെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ ഗ്രൂപ്പുകള്‍ ഏറ്റെടുത്തിട്ടില്ല. എങ്കിലും മണിപ്പൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എന്ന ഭീകരസംഘടനയാണെന്നാണ് സൂചന.

Related Articles

Back to top button