KeralaLatest

ശ്രീകണ്ഠേശ്വരം ശ്രീമഹാദേവര്‍ ക്ഷേത്രം നൂറാമത് പ്രതിഷ്ടാവാര്‍ഷികം ആചരിച്ചു.

“Manju”

ശ്രീകണ്ഠേശ്വരം : ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ശ്രീകണ്ഠേശ്വരം ശ്രീമഹാദേവര്‍ ക്ഷേത്രം നൂറാമത് പ്രതിഷ്ഠാ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് 2022ജൂണ്‍ 3,4 തീയതികളിലായി തിരിതെളിയുകയാണ്. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്നതാണ് ശതാബ്ദി വാര്‍ഷികാഘോഷങ്ങള്‍. ഇന്ന് (2022 മെയ് 29 ന് വൈകിട്ട് 5.00 ന് നടന്ന പ്രതിഷ്ഠാ വാര്‍ഷികാഘോഷത്തിന് മുന്നോടിയായുള്ള ദാര്‍ശനിക സമ്മേളനം അബ്ദു സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാണാവള്ളി നോര്‍ത്ത് സെന്റ് ജോസഫ് ചര്‍ച്ച് പള്ളി വികാരി ഫാദര്‍ വിപിന്‍ കുരിശുതറ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ശിവഗിരി ശ്രീനീരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി വിശാലാനന്ദ അദ്ധ്യക്ഷനായിരുന്നു. മലയാള മാസം 109 ല്‍ ഇടവമാസത്തിലെ പൂയം നാളിലാണ് ശ്രീനാരായണ ഗുരു ശ്രീകണ്ഠേശ്വരം ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത്.

മതത്തിന്റെയും ജാതിയുടേയും പേരില്‍ മനുഷ്യനെ അകറ്റി നിര്‍ത്തിയിരുന്ന കാലത്ത് എല്ലാവര്‍ക്കും ആരാധിക്കുവാനായിട്ടാണ് ഗുരു ക്ഷേത്രങ്ങളും പ്രതിഷ്ഠകളും നടത്തിവന്നിരുന്നത്. അറിവോ വിദ്യാഭ്യാസമോ ലഭിക്കാതെ അവഗണിക്കപ്പെട്ടുകിടന്നിരുന്ന സമൂഹത്തെ ഉദ്ബോധരാക്കി ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കുവാന്‍ ഗുരുനടത്തിയ പ്രവര്‍ത്തനങ്ങള്‍ വര്‍ണ്ണനാതീതമാണെന്ന് അനുഗ്രഹപ്രഭാഷണത്തില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു.

മെയ് മാസം 28 ന് ആരംഭിച്ച ആഘോഷ പരിപാടികളില്‍ ക്ഷേത്രം ചടങ്ങുകള്‍ക്ക് പുറമേ, പ്രഭാഷണങ്ങള്‍, ദാര്‍ശനിക സമ്മേളനങ്ങള്‍, പ്രതിഷ്ഠാ വാര്‍ഷികാഘോഷചടങ്ങുകള്‍ എന്നിങ്ങനെ നിരവധി പരിപാടികളാണ് നടക്കുന്നത്.

 

Related Articles

Back to top button