LatestMalappuram

ശാന്തിഗിരി ആശ്രമം തെയ്യാലയിൽ കാരുണ്യം ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

താനൂർ :കുട്ടികളുടെ അവധികാല ക്യാമ്പ് ‘ കാരുണ്യം’  ശാന്തിഗിരി ആശ്രമം തെയ്യാല  ബ്രാഞ്ചിൽ ഇൻ ചാർജ്  സ്വാമി  ജനപുഷ്പൻ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ആകാശം പോലെ തെളിഞ്ഞ മനസുള്ള അച്ഛനും ഘനപ്പെട്ട വാക്കുകൾ പറയുന്ന അമ്മയും ആണ് ഉണ്ടാകേണ്ടതെന്ന ഗുരുവാണിയുടെ പ്രസക്തി വളരെ പ്രസക്തമാണെന്ന് സ്വാമി പറഞ്ഞു.ആൺ കുട്ടികളുടെ സംഘടനയായ ശാന്തിമഹിമ, പെൺകുട്ടികളുടെ സംഘടനയായ ഗുരുമഹിമ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കാരുണ്യം എന്ന പേരില്‍ ക്രിസ്തുമസ് അവധിക്കാലത്ത് ശാന്തിഗിരിയുടെ സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും ഇത്തരത്തില്‍ കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ‘കുട്ടികളിലൂടെ മാത്രമേ ലേകത്തിന് നന്മപകരാനും ഉറപ്പിക്കാനും കഴിയൂ’  എന്ന ഗുരുവാണിയാണ് കുട്ടികളുടെ കൂട്ടായ്മക്കുള്ള വഴികാട്ടി. ക്യമ്പില്‍ കുട്ടികളുമായി സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി സംവദിച്ചു . ‘ തന്നെ ഔഷധം’ എന്ന വിഷയത്തിൽ ഡോ. സുനിൽ സുന്ദരേശൻ ക്ലാസ് എടുത്തു. തട്ടം സമർപ്പണം, പ്രസാദ വിതരണം എന്നിവ നടന്നു.മുള്ളും പൂവും എന്ന പുസ്തകത്തെ ആധാരമാക്കിയുള്ള പ്രശ്‌നോത്തരി, എന്റെ ഗുരു അനുഭവം പങ്കുവയ്ക്കല്‍ തുടങ്ങിയവയും ഉണ്ടായിരുന്നു. ശാന്തിമഹിമ മലപ്പുറം ഏരിയ അഡ്മിനിട്രേറ്റർ ശ്രീലേഷ് ചന്ദ്രൻ   അദ്ധ്യക്ഷതവഹിച്ചു. നൗഷാദ് ഉസ്താദ് ,അഖിൽ ജെ എൽ , ചന്ദ്രൻ പി എം , കെ.ലീന , ആശ ദാസ് ടി , എൻ.പി. ജനദത്തൻ,സുദർശൻ മോഹൻ ,അഞ്ജലി , തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ : ശാന്തിഗിരി കാരുണ്യം അവധിക്കാല ക്യാമ്പിന്റെ ഉദ്ഘാടനം തെയ്യാല ബ്രാഞ്ചാശ്രമത്തിൽ സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി നിർവഹിക്കുന്നു.

Related Articles

Back to top button