IndiaLatest

തീ പിടിച്ച്‌ നശിക്കാത്ത കോച്ച്‌ തയ്യാറാക്കി റെയില്‍വെ

“Manju”

ന്യുഡല്‍ഹി: ലോകത്തിലെ ഏറ്റവുമധികം തിരക്കേറിയതും സജീവവുമായ റെയില്‍വെ സംവിധാനമാണ് ഇന്ത്യയിലേക്ക്. നൂറ് കോടിയിലധികം വരുന്ന ജനങ്ങള്‍ക്ക് ഉപയോഗത്തിനായി നിരന്തരം അതില്‍ പരീക്ഷണങ്ങളും പുതുമകളും വന്നുകൊണ്ടേയിരിക്കുന്നുമുണ്ട്. മാറ്റങ്ങള്‍ വരുമ്പോഴും റെയില്‍വേ ഏറ്റവും അധികം ഊന്നല്‍ നല്‍കുന്നത് അപകട രഹിത യാത്രയ്ക്ക് തന്നെയാണ്. അതിന്റെ ഭാഗമായാണ് തിപിടിക്കാത്ത കോച്ച്‌ ഇന്ത്യന്‍ റെയില്‍ വേ അവതരിപ്പിക്കുന്നത്. പഞ്ചാബിലെ കപൂര്‍ത്തലയിലെ റെയില്‍ കോച്ച്‌ ഫാക്ടറിയിലാണ് തീപിടുത്തം ചെറുക്കാന്‍ കഴിവുള്ള യാത്രാ കോച്ചുകള്‍ നിര്‍മ്മിച്ചത്.ഇവിടെ നടത്തിയ വിവിധ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇത്തരത്തില്‍ കോച്ച്‌ വികസിപ്പിച്ചെടുത്തത്.ഇലക്‌ട്രിക്കല്‍ ഫിറ്റിങ്, ടെര്‍മിനല്‍ ബോര്‍ഡ്, കണക്ടര്‍ ഇവയ്ക്കെല്ലാമായി മെച്ചപ്പെട്ട വസ്തുക്കളാണ് ഉപയോഗിച്ചത്. കോച്ചില്‍ യാത്രക്കാരുടെ സുരക്ഷക്കായി അഗ്‌നിശമന ഉപകരണങ്ങള്‍ സ്ഥാപിക്കും. ഇതിലൂടെ തീപിടിത്തത്തില്‍ നിന്ന് യാത്രക്കാര്‍ പരമാവധി സുരക്ഷിതരെന്ന് റെയില്‍വെ ഉറപ്പാക്കും.

1992ല്‍ മേല്‍ക്കൂരയില്‍ എസി ഘടിപ്പിച്ച്‌ കോച്ചുകള്‍ പുറത്തിറക്കിയത് കപൂര്‍ത്തലയിലെ കോച്ച്‌ ഫാക്ടറിയിലാണ്. നാളിതുവരെ അത് സുരക്ഷിതമാണ്. ഇത്തരത്തില്‍ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതാകും പുതിയ കോച്ചും. പുതിയ കോച്ചിന്റെ പ്രകടനം നിരീക്ഷിച്ച ശേഷം അവ മറ്റിടങ്ങളിലേക്ക് നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് ആര്‍സിഎഫ് ജനറല്‍ മാനേജര്‍ രവീന്ദര്‍ ഗുപ്ത അറിയിച്ചു.

Related Articles

Back to top button