KeralaLatest

ഇത് പി.ടി പകര്‍ന്ന നീതിയുടേയും നിലപാടിന്റെയും വിജയം

“Manju”

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം പി.ടി പകര്‍ന്ന നീതിയുടേയും നിലപാടിന്റെയും വിജയമാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ തോമസ് പ്രതികരിച്ചു. തൃക്കാക്കരയിലെ ഓരോ വോട്ടര്‍മാര്‍ക്കും യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിജയം സമര്‍പ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

പ്രിയപ്പെട്ടവരെ, ഇത് നന്മയുടെ വിജയമാണ്! കോണ്‍ഗ്രസ് പ്രസ്ഥാനം ഉയര്‍ത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്. പി.ടി. പകര്‍ന്നു നല്‍കിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ്!! ഈ വിജയം തൃക്കാക്കരയിലെ ഓരോ വോട്ടര്‍മാര്‍ക്കും സമര്‍പ്പിക്കുന്നു.

ബഹുമാന്യരായ യു.ഡി.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നു. എല്ലാറ്റിനും ഉപരിയായി പി.ടി.യുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനവും തൃക്കാക്കരയിലെ ജനതയും എന്നിലര്‍പ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാര്‍ത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. നന്ദി….’ –ഉമ തോമസ് പ്രതികരിച്ചു.

ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെയാണ് കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ഉമ തോമസ് പരാജയപ്പെടുത്തിയത്.

Related Articles

Back to top button