IndiaLatest

രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്.

കേരളം കൂടാതെ തമിഴ്‍നാട്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കൂടി. ഇതേ തുടര്‍ന്ന്, പരിശോധനകളുടെ എണ്ണം കൂട്ടി. മാസ്‍ക് ഉറപ്പാക്കാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button