IndiaLatest

കോവിഡ്: കൂടുതല്‍ നടപടിയുമായി കേന്ദ്രം

“Manju”

ഗാന്ധിനഗര്‍: ഓക്‌സിജന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കാന്‍ തീരുമാനം. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ, ഓക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരമാനമെടുത്തത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്. ഓക്‌സിജനുമായി ബന്ധപ്പെട്ട ഉപകരണത്തിനും ഇളവുണ്ട്. മൂന്നുമാസത്തേക്കായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

വാക്‌സിന്റെ കാര്യത്തിലും കസ്റ്റംസ് നികുതി ഒഴിവാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. ആശുപത്രികള്‍ക്കൊപ്പം വീടുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്കും ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. കോവിഡിനെതിരെ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍ തുടങ്ങിയവര്‍ യോഗത്തിനെത്തി.

ഓക്‌സിജന്‍ നീക്കം വേഗത്തിലാക്കാന്‍ റെയില്‍വേയുടെയും വ്യോമസേനയുടെയും സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിമാരുമായി ഇന്നലെ നടത്തിയ യോഗത്തില്‍ പ്രധാമന്ത്രി അറിയിച്ചിരുന്നു. 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗമായിരുന്നു ഓണ്‍ലൈനില്‍ വിളിച്ചുചേര്‍ത്തത്. ഓക്‌സിജന്‍ വിതരണം നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ ഉന്നതതല ഏകോപന സമിതിയുണ്ടാക്കണം. കേന്ദ്രപൂളില്‍നിന്ന് ഓക്‌സിജന്‍ ലഭിച്ചാലുടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും തുടങ്ങിയ നിര്‍ദേശങ്ങളും ഈ യോഗത്തില്‍ മുന്നോട്ടുവച്ചിരുന്നു.

Related Articles

Back to top button