IndiaLatest

ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രം രാജ്യ തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു

“Manju”

ശ്രീജ.എസ്

ന്യൂ ഡല്‍ഹി: പതിനായിരം കിടക്കകളും അത്യാധുനിക സംവിധാനങ്ങളോടും കൂടിയ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രം ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണ്ണര്‍ അനില്‍ ബാലാജിയാണ് സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്.

ആശുപത്രിയിലെ പത്ത് ശതമാനം കിടക്കകളും ഓക്സിജന്‍ സൗകര്യത്തോട് കൂടിയവയാണ്. രോഗികളുടെ മാനസികാഘാതം കുറയ്ക്കുന്നതിനായി മനശാസ്ത്രജ്ഞരുടെ സേവനവും ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. രോഗികള്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങളും ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണ്ണര്‍ അറിയിച്ചു.

Related Articles

Back to top button